തെരുവോരങ്ങളെ സംഗീത സാന്ദ്രമാക്കിയ പാട്ടിന്റെ സുൽത്താൻ മുഹമ്മദ് ഗസ്നി കോമഡി ഉത്സവ വേദിയിലെത്തിയപ്പോൾ -വൈറൽ വീഡിയോ

February 14, 2018

തന്റെ അതുല്യമായ സംഗീത മികവുകൊണ്ട് തെരുവുകളിൽ സംഗീത വിസ്മയം തീർത്ത  മുഹമ്മദ് ഗസ്നിയെന്ന അതുല്യ കലാകാരൻ…. പ്രായം തളർത്താത്ത നാദ ഭംഗിയാൽ മലയാളി മനസ്സുകളിൽ പാട്ടിന്റെ പൂക്കാലം തീർത്ത മുഹമ്മദ് ഗസ്നിയുടെ ആലാപന മികവിനെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ വേണ്ടി കോമഡി ഉത്സവം അദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു .മലയാളം, ഹിന്ദി,തമിഴ് ഭാഷകളിലെ പഴയ കാല സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രായത്തെ വെല്ലുന്ന ആലാപന മികവോടെ പാടുന്ന പാട്ടിന്റെ സുൽത്താൻ മുഹമ്മദ് ഗസ്നിയുടെ പ്രകടനം കാണാം