പിന്നെയെന്തിനാണ് ഈ നാട്ടിൽ കോടതികൾ..? ക്വീനിലെ ഡിലീറ്റഡ് രംഗം കാണാം
February 6, 2018
പുതു മുഖ സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രം ക്വീനിലെ ഡിലീറ്റഡ് രംഗങ്ങളിൽ ആദ്യത്തേത് യൂട്യൂബിലൂടെ പുറത്തു വന്നു. സത്യം വിഡിയോയോസാണ് സെൻസർ ബോർഡ് നീക്കം ചെയ്ത ക്വീനിലെ കോടതി രംഗം യൂട്യൂബിലൂടെ ജനങ്ങളിലെത്തിച്ചത്. രംഗത്തിലെ സംഭാഷണങ്ങൾ വിവാദപരമാണെന്ന വാദമുയർത്തിയാണ് 24 സെക്കൻഡ് ദൈർഘ്യമുള്ള രംഗം സെൻസർ ബോർഡ് വെട്ടിമാറ്റിയത് .
കപട സദാചാര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ആൺ-പെൺ സൗഹൃദങ്ങളെ വികൃതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന വാദി ഭാഗത്തിന്റെ വാദങ്ങളെ ഓരോന്നോരാന്നായി പൊളിച്ചെഴുതുന്ന കോടതി രംഗങ്ങൾക്ക് വൻ സ്വീകാര്യതയാണ് തീയേറ്ററുകളിൽ ലഭിച്ചത്. അഡ്വക്കേറ്റ് മുകുന്ദനായെത്തിയ സലിം കുമാറാണ് തീയ്യേറ്ററുകളിൽ കരഘോഷങ്ങളുയയർത്തിയ രംഗങ്ങളിലെ ഹീറോ..