ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് അഷ്‌റഫ് താമരശ്ശേരി

February 28, 2018

അനിശ്ചിതങ്ങൾക്കും  ദുരൂഹതകൾക്കും വിരാമമിട്ടുകൊണ്ട് നടി  ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹ്യ പ്രവർത്തകനായ അഷറഫ് താമരശ്ശേരി. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കൂടിയായ അഷ്‌റഫ് താമരശ്ശേരിക്ക് ഭൗതിക ശരീരം കൈമാറുന്നതായി ദുബായ് പോലീസിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.

നീണ്ട മൂന്നു ദിവസത്തെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ സിനിമയിലെ താര റാണിയുടെ ചേതനയറ്റ ശരീരം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാനായത്. അഷ്റഫ് താമരശ്ശേരിക്കൊപ്പം  നസീർ വാടാനപ്പള്ളി, സാം ജേക്കബ്, റിയാസ്, ഇബ്രാഹിം കുട്ടി, നന്തി നാസർ  എന്നീ സാമൂഹ്യ പ്രവർത്തകരാണ് ഇന്ത്യൻ കോണ്സുലേറ്റിലെ ഉദ്യോഗസ്ഥർക്കൊപ്പം രേഖകൾ ശരിയാക്കുന്നതിനും നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചത്.

ഗൾഫ്  രാജ്യങ്ങളിൽ വെച്ചു മരണപ്പെടുന്നവരുടെ മൃതതേഹം നാട്ടിലെത്തിക്കാൻ വേണ്ടി  ദുബൈയിൽ അനേക വര്ഷങ്ങളായി പ്രവർത്തിക്കുന്ന  സാമൂഹ്യ പ്രവർത്തകനാണ് അഷറഫ് താമരശ്ശേരി..