തരംഗമായി മാറിയ പ്രണയ ഗാനത്തിനു ശേഷം ഒരു ‘അഡാർ’ ഡബ്മാഷുമായി ടീം അഡാർ ലൗവ് സ്റ്റോറി

February 11, 2018

ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലൗവ് സ്റ്റോറി എന്ന ചിത്രത്തിന് വമ്പിച്ച പ്രചാരം നേടിക്കൊടുത്ത ഗാനമാണ് ചിത്രത്തിലെ മാണിക്യ മലരായ പൂവി… എന്ന് തുടങ്ങുന്ന ഗാനം..പോയ കാലം ആസ്വാദകർ പാടിനടന്ന മാപ്പിളപ്പാട്ടിനെ പുതിയ കാലത്തിന്റെ രസച്ചരടിലേക്ക് കോർത്തിണക്കിക്കൊണ്ട് ഷാൻ റഹ്മാൻ ഒരിക്കൽക്കൂടി സംഗീത ജാലവിദ്യ കാണിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറുകയായിരുന്നു മാണിക്യ മലരായ എന്ന ഗാനം..ഗാനത്തോടൊപ്പം അതിൽ അഭിനയിച്ച പുതുമുഖ അഭിനേതാക്കളും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഗാനത്തിൽ തകർത്തഭിനയിച്ച നായകന്മാരും നായികമാരും ഇപ്പോൾ ഒരു ഡബ്‌സ്മാഷുമായെത്തിയാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായിക്കൊണ്ടിരിക്കുന്നത്.നാടോടിക്കാറ്റില്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ ടീമിന്റെ കോമഡി ഡയലോഗുകളും തട്ടത്തിന്‍ മറയത്തിലെ പാട്ടും മെര്‍സലിലെ രംഗവുമൊക്കെ താരങ്ങള്‍ ഡബ്മാഷിലൂടെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്..വീഡിയോ കാണാം