പ്രണയ ദിനത്തിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദുൽഖർ സൽമാൻ

February 14, 2018

ആരാധകർക്ക് പ്രണയ ദിന സമ്മാനമായി തന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദുൽഖർ സൽമാൻ. ദേസിങ് പെരിയ സ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതു വർമയാണ് ദുൽഖറിന്റെ നായികയായെത്തുന്നത്.

റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. എഫ്ടിആർ  ഫിലിമ്സിന്റെ ബാനറിൽ ഫ്രാൻസിസ് കണ്ണൂക്കാടനാണ് ചിത്രം നിർമിക്കുന്നത്. മണി രത്നം ചിത്രമായ ഒകെ കൺമണിയുടെ തമിഴകത്തും വിജയക്കൊടി പാറിച്ച ദുൽഖർ സൽമാന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ..ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തിറക്കിയിരിക്കുന്നത്.