‘പാലും പഴവും കൈകളിലേന്തി’യ പയ്യൻ നായകനാകുന്നു..!

February 26, 2018

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദിലീപ് ചിത്രം വിനോദ യാത്രയിൽ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുമായി ദിലീപിനെ വട്ടം കറക്കിയ കൊച്ചുമിടുക്കൻ ഗണപതിയെ  മലയാളികൾ മറന്നു കാണാനിടയില്ല… കുട്ടിക്കുറുമ്പനായെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗണപതി പിന്നീട് നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ തന്റെ സ്വതസിദ്ധമായ അഭിനയ പാടവം മലയാളികൾക്ക് കാണിച്ചു തന്നു.

പ്രാഞ്ചിയേട്ടൻ, അലിഭായ്, മല്ലുസിംഗ്, പുത്തൻപണം തുടങ്ങി നിരവധി ചിത്രങ്ങളിൽ തർപ്പൻ അഭിനയം പുറത്തെടുത്ത ഗണപതി ഇപ്പോൾ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.ഡഗ്ലസ് ആൽഫ്രഡ്‌ സംവിധാനം ചെയ്യുന്ന വള്ളികുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഗണപതി ആദ്യമായി നായക വേഷത്തിലെത്തുന്നത്.

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വള്ളിക്കുടിലിലെ വേലക്കാരന്‍ എന്ന ചിത്രത്തിൽ ഗണപതിക്കൊപ്പം ബാലു വര്‍ഗീസും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വിദേശത്ത് പോകനാഗ്രഹിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.