‘ ഉംഗൾ ജോ’യിലൂടെ പ്രിയ താരം ജ്യോതിക വീണ്ടുമെത്തുന്നു.

February 26, 2018

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പിലൂടെ ഏറെ നാളത്തെ ഇടവേളക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് ജ്യോതിക. സുര്യയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക റോഷൻ ആൻഡ്രൂസ്  സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.കേരളത്തിൽ വിജയമായിമായി മാറിയ മഞ്ജുവാര്യർ ചിത്രം ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പായിരുന്ന  36 വയതിനിലെ തമിഴ്‌നാട്ടിലും മികച്ച കളക്ഷൻ നേടിയിരുന്നു.

മലയാളം റീമേക്കിന്റെ വിജയത്തിനു ശേഷം ജ്യോതിക മറ്റൊരു റീമേക്ക് ചിത്രത്തിലും നായികയായെത്തുകയാണ്. വിദ്യാ ബാലൻ തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം തുമാരി സുല്ലു എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ജ്യോതിക വീണ്ടും നായികയാകുന്നത്. മൊഴി  എന്ന ഹിറ്റ്‌ ചിത്രമൊരുക്കിയ  രാധാ മേനോനാണ് ഉംഗൾ ജോ സംവിധാനം ചെയ്യുന്നത്