ചരിത്ര പുരുഷനായി പൃഥ്വിരാജും; ബ്രഹ്മാണ്ഡ ചിത്രം കാളിയാൻ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു

February 26, 2018

വേണാടിന്റെ പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രം ‘കാളിയന്‍’ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്.

മമ്മൂട്ടി ,മോഹൻലാൽ, നിവിൻ പോളി എന്നിവരുടെ സിനിമൾക്കൊപ്പം ചരിത്ര പുരുഷന്റെ ത്രസിപ്പിക്കുന്ന കഥയുമായി മലയാളികളെ വിസ്മയിപ്പിക്കാൻ പൃഥ്വിരാജുമെത്തുന്നതോടെ മലയാള സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയിലാണ്.2015 നവംബർ 25 നാണ് വേണാടിനു വേണ്ടി പൊരുതി മരിച്ച ധീരയോദ്ധാക്കളുടെ കഥയുമായി താൻ വരുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ടു വർഷങ്ങൾക്കു ശേഷം പ്രതീക്ഷയുണർത്തുന്ന ഫസ്റ്റ് ലുക്ക് വീഡിയോയുമായി പൃഥ്വിരാജ് എത്തിയതോടെ ആരാധകർ തികഞ്ഞ സന്തോഷത്തിലാണ്