ഒടുവിൽ ‘പൂമരം’ പൂക്കുന്നു….സന്തോഷവും ആകാംക്ഷയും പങ്കുവെച്ച് കാളിദാസ് ജയറാം

February 24, 2018

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ കാളിദാസ് ജയറാം നായകനാകുന്ന  ആദ്യ ചിത്രം ‘പൂമരം’ റിലീസ് ചെയ്യുന്നു. ഒരു വർഷത്തിലേറെയെയായി അനിശ്ചിതമായി നീണ്ടുപോകുകയായിരുന്ന പൂമരം മാർച്ച് 9 നു   തീയേറ്ററുകളിലെത്തുമെന്ന് കാളിദാസ് ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ  പുറത്തുവിട്ടത്.

‘പറഞ്ഞറിയിക്കാൻ പറ്റാത്ത  ഒരു സന്തോഷം അതിനപ്പുറം ടെൻഷൻ’…എന്ന ചെറുകുറിപ്പോടെ പൂമരം ചിത്രത്തിന്റെ പോസ്റ്ററുകളും ഷെയർ ചെയ്തുകൊണ്ടാണ് കാളിദാസ് ജയറാം  മലയാള സിനിമയിലെ  നായകനിരയിലേക്കുള്ള തന്റെ ആദ്യ കാൽവെപ്പിനെപ്പറ്റി മനസുതുറന്നത്‌..

ഐബ്രിഡ്‌ ഷൈൻ സംവിധാനം നിർവഹിക്കുന്ന പൂമരം ഒരു സമ്പൂർണ ക്യാമ്പസ് ചിത്രമാണ്..കാളിദാസ് ജയറാമിനൊപ്പം കുഞ്ചാക്കോ ബോബൻ , മീരാജാസ്മിൻ തുടങ്ങി നിരവധി പ്രമുഖർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’, ‘കടവാത്തൊരു തോണിയിരിപ്പൂ’  തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.