പ്രണയ ദിനത്തിൽ അമ്മയുടെ കിടിലൻ ഡയലോഗ് ഷെയർ ചെയ്ത് കാളിദാസ് ജയറാം-വീഡിയോ കാണാം

February 15, 2018

‘അല്ലേലും കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരെന്നും പറഞ്ഞു  സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏർപ്പാടാണ് ..എന്നാലും എന്നോടിത് വേണ്ടായിരുന്നു..’ അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ വിജയൻ എന്ന കഥാപാത്രം പർവതിയോട് പറയുന്ന സൂപ്പർ ഹിറ്റ് ഡയലോഗാണിത്. വർഷങ്ങൾക്ക് മുൻപ് തീയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയ ദാസനെയും വിജയന്റെയും കഥകളിലെ  ഈ രംഗം മലയാളികൾ മറന്നു കാണാനിടയില്ല.

പാർവതി തകർത്തഭിനയിച്ച രംഗം വർഷങ്ങൾക്കുശേഷം മകൻ കാളിദാസ് ജയറാം വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാക്കി മാറ്റയിരിക്കുകയാണ്. ഇഷ്ടത്തിന് ഒരർത്ഥം മാത്രമേയുള്ളോ എന്നു ചോദിക്കുന്ന പാർവതിയുടെ ഡയലോഗ് പ്രണയ ദിനത്തിൽ തന്നെ മകൻ കാളിദാസ് ജയറാം ഷെയർ ചെയ്തത് എന്തിനായിരിക്കുമെന്ന സംശയത്തിലാണ് ആരാധകർ..

പൂമരത്തിലൂടെ മലയാള സിനിമയിലെ നായക നിരയിലേക്ക് വരവറിയിക്കുന്ന കാളിദാസ് ജയറാം ഒരുപക്ഷേ മലയാളത്തിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങിയ താരങ്ങളിൽ ഒരാളായിരിക്കും.അനന്തമായി നീണ്ട്പോയ പൂമരം ചിത്രത്തെ പറ്റിയുള്ള ട്രോളുകൾ നന്നായി ആസ്വദിച്ച കാളിദാസ് ജയറാം പലപ്പോഴും സ്വയം ട്രോളുകളിലൂടെ വാർത്തകളിൽ നിറയുന്ന കാഴ്ചകളും ഉണ്ടായിരുന്നു. നർമ ബോധത്തിൽ താൻ അച്ഛൻ ജയറാമിനോളം തന്നെ പോന്നവനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച കാളിദാസ്  ജയറാമിനെ സ്‌ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മാർച്ച് 9 നാണ് ഐബ്രിഡ്‌ ഷൈൻ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം റിലീസ് ചെയ്യുന്നത്.

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on