മമ്മൂട്ടിയുടെ ‘കുട്ടനാടൻ ബ്ലോഗി’ൽ മൂന്നു നായികമാർ

February 22, 2018

മമ്മൂട്ടിയെ നായകനാക്കി സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ  മൂന്നു നായികമാർ… അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാരായി സ്‌ക്രീനിലെത്തുന്നത്. ദീപ്തി സതിക്കു  പകരമായാണ് ഷംന കാസിം ചിത്രത്തിൽ നായികയായെത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ബ്ലോഗ് എഴുത്തുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ബിജിപാലാണ്. ശ്രീനാഥ് സംഗീത സംവിധാനവും പ്രദീപ്ഛായാഗ്രഹണവും  നിർവഹിക്കുന്നു.  മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഉണ്ണിമുകുന്ദൻ സഹ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന സവിശേഷതയും കുട്ടനാടൻ ബ്ലോഗിനുണ്ട്.