മസിൽമാൻ ഉണ്ണിമുകുന്ദൻ പെണ്ണായി മാറിയപ്പോൾ- മേക്കിങ് വീഡിയോ കാണാം

February 18, 2018

മലയാള സിനിമയിലെ സുന്ദരനായ മസിൽമാൻ  ഉണ്ണി മുകുന്ദൻ ഒടുവിൽ പെണ്ണായി….!  മല്ലുസിംഗ്‌ പോലുള്ള ചിത്രങ്ങളിലൂടെ ആൺ കരുത്തിന്റെ പ്രതീകമായി മാറിയ ഉണ്ണി മുകുന്ദൻ തന്റെ ഏറ്റവും പുതിയ ചിത്രമായ ചാണക്യതന്ത്രത്തിനു വേണ്ടിയാണ് പെൺ വേഷം കെട്ടുന്നത്. മണിക്കൂറുകൾ നീണ്ട മേക്ക്ആപ്പിലൂടെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പ്രദീപ് രങ്കനാണ് ഉണ്ണി മുകുന്ദനെ സ്ത്രീയാക്കി മാറ്റിയത്.

സാരിയുടുത്ത് സുന്ദരിയായ ഉണ്ണിമുകുന്ദൻ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒരു ഉത്തമ സ്ത്രീയെന്നെ തോന്നുകയുള്ളൂ.മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്തും  പുരികം ത്രെഡ് ചെയ്തും  കണ്‍പീലികള്‍ ക്രമപ്പെടുത്തിയുമാണ് ഉണ്ണി മുകുന്ദൻ ഈ അസാധ്യ വേഷപ്പകർച്ച  നടത്തിയിരിക്കുന്നത്. കരിഷ്മ എന്നാണ് ഉണ്ണിമുകന്ദൻ അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രത്തിന്റെ പേര്

കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ചാണക്യ തന്ത്രത്തിൽ  അനൂപ് മേനോൻ, ശിവദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മേക്കിങ് വീഡിയോ കാണാം

കരിഷ്മ എന്നാണ് ഉണ്ണിമുകന്ദൻ അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രത്തിന്റെ പേര്.ഇതാണെന്റെ മികച്ച പാതി.അനുഗ്രഹിക്കണം എന്ന കുറിപ്പോടുകൂടി ഉണ്ണിമുകുന്ദൻ തന്നെ തന്റെ പുതിയ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.