ലാലേട്ടനെ സ്നേഹിച്ച മീനുക്കുട്ടി എത്തുന്നു..മോഹൻലാൽ ടീസർ കാണാം

February 23, 2018

മീനുക്കുട്ടിയെന്ന കടുത്ത മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന സാജിദ് യഹിയ ചിത്രം മോഹൻലാലിൻറെ ടീസർ പുറത്തിറങ്ങി . മോഹൻലാലിനെ ജീവനു തുല്യം സ്നേഹിക്കുന്ന മീനുക്കുട്ടിയായി മഞ്ജു വാര്യരാണ് സ്‌ക്രീനിലെത്തുന്നത്. മുഴു നീള കോമഡി ചിത്രമായ മോഹൻ ലാലിൽ മഞ്ജു വാര്യർക്ക് പുറമെ  ഇന്ദ്രജിത്ത്,  സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലെത്തിയ നടന വിസ്മയം മോഹൻലാലിൻറെ സിനിമ ജീവിതവും അദ്ദേഹത്തോട് ചെറുപ്പം മുതലേ കടുത്ത ആരാധന കാത്തു സൂക്ഷിക്കുന്ന പെൺകുട്ടിയുടെയും കഥയാണ് മോഹൻലാൽ എന്ന ചിത്രം പറയുന്നത്.ടീസർ കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!