33 വർഷങ്ങൾക്കു ശേഷം മോഹൻലാലിൻറെ നായികയായി നദിയാ മൊയ്തു

February 6, 2018

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമയൊരുക്കുന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി നദിയാ മൊയ്‌തു എത്തുന്നു. 1984 ൽ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിലാണ് ഇതിനു മുൻപ് മോഹൻലാലും നദിയാ മൊയ്‌തുവും ഒരുമിച്ചത്.

 

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയുടെ വേഷത്തിലാണ് നദിയാ മൊയ്തു സ്‌ക്രീനിലെത്തുക. തികച്ചും അപ്രതീക്ഷിതമായിട്ടാണെങ്കിലും  മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നദിയാ മൊയ്‌തു പറഞ്ഞു .പാർവതി നമ്പ്യാരാണ് മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കന്നഡയിലെ പ്രമുഖ നടൻ കിച്ചാ സുദീപാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി.  നവാഗതനായ സജു തോമസാണ് നീലാളിയുടെ തിരക്കഥയൊരുക്കുന്നത്.മൂൺ ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.