പ്രണയം തുളുമ്പുന്ന ഗാനവുമായി പൃഥ്വിരാജും പാർവതിയും ; മൈ സ്റ്റോറി ടൈറ്റിൽ ഗാനം കാണാം

February 15, 2018

പൃഥ്വിരാജ്, പാർവതി  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ യുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. കഥകൾ..ജീവന്ററെ ഏടുകളിൽ എന്ന് തുടങ്ങുന്ന ഗാനം  പൃഥ്വിരാജിന്റെയും പർവ്വതിയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.

ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും  ഓ വി ദിനകറും ചേർന്നാണ് നിർമിക്കുന്നത്.പ്രിയാങ്ക് പ്രേം കുമാർ എഡിറ്റിങ്ങും ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം മാർച്ചിൽ തീയേറ്ററുകളിലെത്തും.