മേരിക്കുട്ടിയിലേക്കുള്ള യാത്രയ്ക് കാത് കുത്തിലൂടെ തുടക്കം കുറിച്ച് ജയസൂര്യ- വീഡിയോ കാണാം

February 28, 2018

മലയാളത്തിലെ ഹിറ്റ് ജോഡികളായ രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ക്കായി കാത് കുത്തി ജയസൂര്യ. ഞാൻ മേരിക്കുട്ടി മേക്കിങ്‌ വീഡിയോ എന്ന പേരിൽ കാത് കുത്തുന്ന വീഡിയോ ജയസൂര്യ തന്നെയാണ് പുറത്തുവിട്ടത്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന ചിത്രം ഏറെ വ്യത്യസ്ഥതയുണർത്തുന്ന പ്രമേയവുമായാണെത്തുന്നത്.
അങ്ങനെ ജീവിതത്തിൽ ആദ്യമായി കാത് കുത്താൻ പോകുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ വീഡിയോ ആരംഭിക്കുന്നത്. പ്രസ് കമ്മലോ മറ്റോ ഉപയോഗിക്കാതെ കാത് കുത്താൻ തന്നെ തീരുമാനിച്ചത് മേരിക്കുട്ടിയെന്ന കഥാപാത്രത്തിന്റെ പൂർണതയ്ക്കാണെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് ശങ്കർ ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ എന്നിവരേയും വിഡിയോയിൽ കാണാം