ഓടിയന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

മലയാള ചലച്ചിത്ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഓടിയന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മാർച്ച് 30 നു ചിത്രം റീലീസ് ചെയ്യുമെന്ന് നേരെത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ വർഷം ഒക്ടോബറിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഒക്ടോബർ 18 നാണ് ഓടിയന്റെ പുതിയ റിലീസ് ഡേറ്റായി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രശസ്ത പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മാണിക്യൻ എന്ന കൗതുകമുണർത്തുന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഒടിയനായി വേഷപ്പകർച്ച നടത്താൻ വേണ്ടി മോഹൻലാൽ നടത്തിയ മേക്ഓവറുകൾ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മഞ്ജു വാരിയർ,പ്രകാശ് രാജ്, നരേൻ സിദ്ദിഖ് തുടങ്ങിയ പ്രമുഖരുടെ ഒരു നീണ്ട നിരതന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. 50 കോടിയുടെ വലിയ മുതൽ മുടക്കിൽ ആശിർവാദ് ഫിലിമ്സിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.