‘ഇതാണ് ആൺകുട്ട്യോളും പെൺകുട്ട്യോളും തമ്മിലുള്ള വ്യത്യാസം’; പ്രേമസൂത്രം ടീസർ കാണാം

February 17, 2018

ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിനുശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം പ്രേമ സൂത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചെമ്പൻ വിനോദ്, ബാലു വർഗീസ് ലിജി മോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥനാണ് ചിത്രം നിർമിക്കുന്നത്.ബി കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക്  ഗോപി സുന്ദർ ഈണം പകരുന്നു.ധര്‍മ്മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോഡേവീസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍, അഞ്ജലി, ഉപാസന, അഞ്ജു മറിയം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.