മൂന്നരക്കോടിയുടെ ആഡംബര കാർ സ്വന്തമാക്കി പൃഥ്വിരാജ്; ചിത്രങ്ങൾ കാണാം..

February 28, 2018

മൂന്നരക്കോടിയോളം വിലവരുന്ന ആഡംബര കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ്. ജർമൻ ആഡംബര കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ഹുറാക്കാൻ എന്ന മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. 5000 സി സി യിൽ 571   എച്ച് പി കരുത്തുള്ള  വാഹനത്തിന് കേരളത്തിൽ ഏകദേശം നാലു കോടിയോളം വിലവരും

ഒരുമാസം മുൻപ് ബാംഗ്ളൂരിൽ വെച്ചാണ് താരം തന്റെ പുതിയ വാഹനത്തിനായി ബുക്ക് ചെയ്തത്. നിലവിൽ ടെമ്പററി റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി താരം എത്ര തുക മുടക്കുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.നേരെത്തെ തന്റെ പോർഷെ കാറിനു KL-7 BX – 7777 എന്ന നമ്പർ ലഭിക്കാനായി  ഒരു ലക്ഷത്തോളം രൂപയും തന്റെ മറ്റൊരു വാഹനത്തിന്  KL-7 – BN -1.എന്ന നമ്പറിനായി മൂന്നു ലക്ഷം രൂപയും താരം മുടക്കിയിരുന്നു.