മാസ്സ് ആക്ഷനും ക്ലാസ് ഡയലോഗുമായി പൃഥ്വിരാജ്; ‘രണ’ത്തിന്റെ രണ്ടാം ടീസർ കാണാം

February 25, 2018

പൃഥ്വിരാജിനെ നായകനാക്കി നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘രണ’ത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി.  ‘sometimes you don’t have a choice’ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്‍ബുക് അകൗണ്ടിലൂടെയാണ് ടീസർ പുറത്തുവിട്ടത്. പൃഥ്വിരാജ്, ഇഷാ തൽവാർ എന്നിവരുടെ സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും ഉൾക്കൊള്ളുന്നതാണ് രണ്ടാം ടീസർ.

ഡെട്രോയിറ്റിലെയും ടോറന്റിലെയും ഗുണ്ടാ സംഘങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം റഹ്മാൻ ,ഇഷാ തൽവാർ ,നന്ദു തുടങ്ങിയ പ്രമുഖരും വേഷമിടുന്നു. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കപ്പെടുന്ന രണം നിർമ്മിക്കുന്നത്.  എ ആൻഡ് എ സിനിമാറ്റിക്സിന്റെ ബാനറിൽ പ്രിയാ ചോക്സനാണ്.  അത്ഭുതപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളുമായെത്തുന്ന രണത്തിന്റെ ആക്ഷൻ രംഗങ്ങളൊരുക്കുന്നത് ഹോളിവുഡ് സംവിധായകനാണ്.ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡന്‍ കള്‍സ് തുടങ്ങിയ ലോക ശ്രദ്ധ നേടിയ വെബ് സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളായ ക്രിസ്ത്യന്‍ ബ്രുനെറ്റിയാണ് രണത്തിന്റെ  സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്നത്.