പൃഥ്വിരാജ് ചിത്രത്തിന് ആക്ഷൻ രംഗങ്ങളൊരുക്കാൻ ഹോളിവുഡിൽ നിന്നും സംവിധായകൻ എത്തുന്നു

February 1, 2018

പൃഥ്വിരാജിനെ  നായകനാക്കി   നിർമൽ സഹദേവ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണം എന്ന ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങളൊരുക്കാൻ ഹോളിവുഡിൽ  നിന്നും പ്രശസ്ത ആക്ഷൻ സംവിധായകൻ എത്തുന്നു. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡന്‍ കള്‍സ് തുടങ്ങിയ ലോക ശ്രദ്ധ നേടിയ വെബ് സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളായ ക്രിസ്ത്യന്‍ ബ്രുനെറ്റിയാണ് രണത്തിന്റെ  സംഘട്ടന സംവിധാനം നിര്‍വ്വഹിയ്ക്കാനെത്തുന്നത്.


ഡെട്രോയിറ്റിലെയും ടോറന്റിലെയും ഗുണ്ടാ സംഘങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം റഹ്മാൻ ,ഇഷാ തൽവാർ ,നന്ദു തുടങ്ങിയ പ്രമുഖരും വേഷമിടുന്നു. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കപ്പെടുന്ന രണം ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്.എ ആൻഡ് എ സിനിമാറ്റിക്സിന്റെ ബാനറിൽ പ്രിയാ ചോക്സനാണ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് മലയാളസിനിമ മുൻപില്ലാത്ത  വിധം പ്രധാനമാണ് ഇപ്പോൾ നൽകുന്നത്.  കിടയറ്റ ആക്ഷൻ രംഗങ്ങളുമായെത്തുന്ന ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മികച്ച വിജയങ്ങൾ നേടുന്ന കാഴ്ചയ്ക്കും മലയാള ചലച്ചിത്രലോകം സാക്ഷിയായിരുന്നു . സംഘട്ടന രംഗങ്ങളൊരുക്കുന്നതിൽ ഇതര ചലച്ചിത്ര ഇൻഡസ്ട്രികളുമായി മത്സരത്തിനിറങ്ങുകയാണ് മലയാള സിനിമാ മേഖലയെന്നാണ് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.