2018 ൽ ബോക്സ് ഓഫീസ് കീഴടക്കാനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രങ്ങൾ

February 2, 2018

പോയ വർഷം ഏറ്റവും കൂടുതൽ റൊമാന്റിക് ചിത്രങ്ങളിൽ നായകനായ താരമായിരിക്കും പൃഥ്വിരാജ്. റോമൻസിനൊപ്പം ഹൊററും,മാസ്സും ക്ലാസും ത്രില്ലറും എല്ലാം ചേർന്ന പൃഥ്വിരാജ് ചിത്രങ്ങളും 2017 ൽ തിയേറ്ററുകളിലെത്തി.  കഴിഞ്ഞ വർഷത്തെ അവസാന റിലീസായി പുറത്തിറങ്ങിയ വിമാനം മികച്ച പ്രേക്ഷക-നിരൂപക പ്രതികരണമാണുണ്ടാക്കിയത്. നായകനായി നിറഞ്ഞു നിൽക്കുന്ന പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്നതാണ് 2018 ലെ ഏറ്റവും വലിയ പ്രത്യേകത. 2018 ൽ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പൃഥ്വിരാജ്-റോഷ്‌നി ദിനകർ ചിത്രം മൈ സ്റ്റോറി

എന്ന് നിന്റെ മൊയ്‌തീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ പൃഥ്വിരാജും പാർവതിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകകഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.ഷാൻ റഹ്മാനാണ്  മൈ സ്റ്റോറിയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത്.

പൃഥ്വിരാജ് – നിർമൽ സഹദേവ ചിത്രം രണം

പൃഥ്വിരാജിനെ നായകനാക്കി നിർമൽ സഹദേവ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രമാണ് രണം.ഡെട്രോയിറ്റിലെയും ടോറന്റിലെയും ഗുണ്ടാ സംഘങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം റഹ്മാൻ ,ഇഷാ തൽവാർ ,നന്ദു തുടങ്ങിയ പ്രമുഖരും വേഷമിടുന്നു. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കപ്പെടുന്ന രണം ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്.എ ആൻഡ് എ സിനിമാറ്റിക്സിന്റെ ബാനറിൽ പ്രിയാ ചോക്സനാണ് ചിത്രം നിർമ്മിക്കുന്നത്.ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡന്‍ കള്‍സ് തുടങ്ങിയ ലോക ശ്രദ്ധ നേടിയ വെബ് സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളായ ക്രിസ്ത്യന്‍ ബ്രുനെറ്റിയാണ് രണത്തിന്റെ  സംഘട്ടന സംവിധാനം നിര്‍വ്വഹിയ്ക്കാനെത്തുന്നത്.

പൃഥ്വിരാജ് – അഞ്ജലി മേനോൻ  ചിത്രം

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വിരാജാണ് നായകനായെത്തുന്നത്. പാർവതി,നസ്രിയ നാസിം എന്നിവരും പ്രധാന കഥാപാതങ്ങളായെത്തുന്നു. മനുഷ്യ ബന്ധങ്ങളിലെ തീവ്രതയും സങ്കീർണതകളും പ്രമേയമാക്കിയൊരുക്കുന്ന ചിത്രം കേരളം തമിഴ്നാട്,ദുബൈ എന്നിവടങ്ങളിലാണ് പ്രധാനമായുംഎം ഷൂട്ട് ചെയ്യുക. ഈ വര്ഷം നവംബറിൽ ചിത്രം തീയേറ്ററുകളിലെത്തും.

പൃഥ്വിരാജ്- ബ്ലെസ്സി ചിത്രം ആടു  ജീവിതം

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടു ജീവിതമെന്ന നോവലിനെ ആധാരമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ ഏറെ വെല്ലുവിളിയുയർത്തുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്ന ചിത്രത്തിന്റ റിലീസ് തിയ്യതി പുറത്തു വിട്ടിട്ടില്ല..

മോഹൻലാൽ – പൃഥ്വിരാജ്  ചിത്രം ലൂസിഫർ 


2018 ൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിൽ മോജൻലാലാണ് നായകൻ. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥയൊരുക്കുന്നത്. ആശീർവദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമിക്കുന്നത്.