ജയസൂര്യയുടെ ക്യാപ്റ്റൻ കണ്ട സത്യൻ അന്തിക്കാടിനു പറയാനുള്ളത്….

ഇന്ത്യൻ ഫുട്ബോളിന് കേരളം നൽകിയ ഇതിഹാസ തുല്യനായ കാൽപ്പന്തുകളിക്കാരൻ വി പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഫുട്ബോൾ മൈതാനങ്ങളിൽ ചരിത്രം രചിച്ച വിപി സത്യന്റെ മൈതാനത്തിനു പുറത്തുള്ള ജീവിതം വരച്ചിട്ട ചിത്രം സംവിധാനം ചെയ്ത പ്രജേഷ് സെന്നിന്റെ സംവിധാന മികവിനെ യും സത്യൻ അന്തിക്കാട് പ്രശംസിച്ചു..
നിറഞ്ഞ സദസ്സുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ക്യാപ്റ്റനിൽ ജയസൂര്യ വിപി സത്യൻ എന്ന പോരാളിയായ ഫുട്‍ബോളറായി ജീവിക്കുകയായിരുന്നുവെന്നും സത്യന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്ത അനു സിത്താരയും തന്റെ റോൾ മികച്ച കൈയടക്കത്തോടെ സ്‌ക്രീനിലെത്തിച്ചുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേത്തു.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം..
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!