അഭ്യൂഹങ്ങൾക്ക് വിരാമം…നടി ശ്രിയ ശരൺ വിവാഹിഹയാകുന്നു..!

February 27, 2018

പ്രശസ്ത തെന്നിന്ത്യൻ താര സുന്ദരി ശ്രിയ ശരൺ വിവാഹിതയാകുന്നു. റഷ്യൻ ബിസിനസ്കാരനും കായിക താരവുമായ ആന്ദ്രേ കോസ്ച്ചേവാണ്  ശ്രിയയുടെ കഴുത്തിൽ മിന്നു കെട്ടുന്നത്.മാർച്ച് 17 ,18 ,19 തിയ്യതികളിലായി ഉദയ്‌പൂരിൽ വെച്ചായിരിക്കും ശ്രിയയുടെ വിവാഹം നടക്കുകയെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

നേരെത്തെ ശ്രിയ ശരൺ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ പ്രചരിച്ചപ്പോൾ അതെല്ലാം അവാസ്തവമാണെന്ന് പറഞ്ഞു തള്ളിക്കളയുകയായിരുന്നു ശ്രിയയുടെ ‘അമ്മ. സുഹൃത്തിന്റെ വിവാഹത്തിനായി താരം  ഷോപ്പിങ് നടത്തിയപ്പോൾ അത് സ്വന്തം വിവാഹത്തിനുവേണ്ടിയാണെന്ന്  മാധ്യമങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ്  താരത്തിന്റെ ‘അമ്മ ആദ്യം പ്രതികരിച്ചത്.എന്നാൽ വിവാഹ അഭ്യൂഹങ്ങൾ ശരി വെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

2001 ൽ തെലുങ്ക് ചിത്രമായ ഇഷ്ടത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ ശ്രിയ ശരൺ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി.