കമ്മാര സംഭവത്തിലേത് സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ; സിദ്ധാർഥ്

February 19, 2018

ദിലീപ് നായകനായെത്തുന്ന കമ്മാര സംഭവം തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന്  നടൻ സിദ്ധാർഥ്.  സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ്  താരം കമ്മാര സംഭവത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച്  അഭിപ്രായപ്പെട്ടത്.

രണ്ടു വർഷത്തോളം നീണ്ടു നിന്ന  ഷൂട്ടിംഗ് ഷെഡ്യൂളുകൾക്ക് ശേഷം ഡബ്ബിങ്ങ് ആരംഭിച്ച ചിത്രത്തിൽ സിദ്ധാർഥ് തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്.  തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയുടെ ഡബ്ബിങ് ആരംഭിച്ചു എന്നു പറഞ്ഞ സിദ്ധാർഥ് ആദ്യമായി മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിന്റെ ആകാംക്ഷയും  പങ്കുവെച്ചു.  സിദ്ധാർത്ഥിന്റെ ആദ്യ മലയാള ചിത്രമമായ  കമ്മാരസംഭവം  സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ടാണ്.,മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.. കമ്മാരൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ 3  കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ദിലീപാണ് കമ്മാരനായെത്തുന്നത്.. 20 കോടിയിലധികം   മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.