ആന്റണിയുടെ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് പൃഥ്വിരാജ്

February 25, 2018

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ആന്റണി നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്നതാണ്.
പ്രശസ്ത സംവിധായൻ ബി ഉണ്ണികൃഷ്‍ണൻ അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദിലീപ് കുര്യനാണ്.  സൂര്യ സിനിമാസിന്റെ ബാനറിൽ ബി സി ജോഷിയാണ് ചിത്രം നിർമിക്കുന്നത്. സംവിധായകനായ   ലിജോ ജോസ് പല്ലിശേരി, നടൻ ചെമ്പൻ വിനോദ്, എന്നിവരും ചിത്രത്തിന്റെ സഹനിര്മാതാക്കളാണ്. ഫിനാൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനായ യുവാവിന്റെ വേഷത്തിലാണ് ആന്റണി ചിത്രത്തിൽ അഭിനയിക്കുന്നത്. അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പെയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രവുമായെത്തുന്ന ചിത്രത്തെപ്പറ്റി  വലിയ പ്രതീക്ഷകളാണുള്ളതെന് ആന്റണി നേരെത്തെ വ്യക്തമാക്കിയിരുന്നു.