തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു

February 28, 2018

ഭക്ഷണപ്രിയൻ തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു.ഏറെ വർഷങ്ങളായി സംവിധായകൻ വിനയന്റെ സഹായിയായി പ്രവർത്തിച്ചു വരുന്ന വിനു രാമകൃഷ്ണനാണ് ‘തീറ്റ റപ്പായി’ എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭവൻ മണിയുടെ സഹോദരനായ ആർ എൽ വി രാമകൃഷ്ണനാണ് തീറ്റ റപ്പായിയായി സ്‌ക്രീനിലെത്തുന്നത്.


കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്റ റപ്പായിയുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മാധ്യമ പ്രവർത്തകനായ സി എ സജീവനും വിൻസറും ചേർന്നാണ്..അസാധ്യമായ രീതിയിൽ ഭക്ഷണം കഴിച്ചുകൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ തീറ്റ റപ്പായിയുടെ കഥ ഒരു കുടുംബ ചിത്രമായിട്ടാണ് ഒരുക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. പാലക്കാട് തൃശ്ശൂർ ഭാഗങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ തന്നെ ഷൂട്ടിങ് തീർക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി. കെ ബി എം ക്രീയേഷൻസിന്റെ ബാനറിൽ കെ കെ വിക്രമനാണ് ചിത്രം നിർമിക്കുന്നത്