ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സനലിനെ പരിശീലിപ്പിക്കാനുള്ള മോഹം വെളിപ്പെടുത്തി ഇതിഹാസ താരം

February 27, 2018

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ആഴ്‌സണലിന്റെ പരിശീലകനാകാനുള്ള താൽപര്യം വ്യക്തമാക്കി തിയറി ഒൻറി. ആഴ്‌സണലിന് വേണ്ടി 250 ലേറെ മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുള്ള ഒൻറി ഏറെക്കാലം ടീമിന്റെ നായകനുമായിരുന്നു.. ഫ്രഞ്ച് മുന്നേറ്റ നിര താരമായ ഓണറിയുടെ കാലത്ത് ആഴ്‌സണൽ രണ്ടു തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്.

ആഴ്‌സണലിന്റെ പരിശീലകനാകാൻ താല്പര്യമുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘തീർച്ചയായും’ എന്നാണ് ഒൻറി മറുപടി നൽകിയത്. ആഴ്‌സണലിന്റെ പരിശീലകനാകുകയെന്നത്  തന്റെ ഒരു സ്വപ്നമാണെന്നും ഒൻറി കൂട്ടിച്ചേർത്തു.നിലവിൽ ബെൽജിയം അന്തരാഷ്ട്ര ഫുട്ബോൾ ടീമിന്റെ സഹ പരിശീലകനാണ് ഒൻറി