സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഇന്ദ്രൻസ് മികച്ച നടൻ, പാർവതി മികച്ച നടി

2017 ലെ കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു.മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു . ടേക്ക് ഓഫിലെ സമീറയെ അവതരിപ്പിച്ച പാർവതിയാണ് മികച്ച നടിഈ മാ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. രാഹുൽ ജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് ഏറ്റവും മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.സഞ്ജു സുരേന്ദ്രന്റെ ഏദൻ ആണ് മികച്ച രണ്ടാമത്തെ കഥാ ചിത്രം.
തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും അഭിനയത്തിന് അലൻസിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി. മാസ്റ്റർ അഭിനവ് (ചിത്രം -സനം) ,നക്ഷത്ര(ചിത്രം-രക്ഷാധികാരി ബൈജു) എന്നിവരാണ് മികച്ച ബാലതാരങ്ങൾ .സിതാര കൃഷ്ണകുമാർ മികച്ച പിന്നണി ഗായികയായും മയനദിയിലെ ഗാനങ്ങൾ ആലപിച്ച ഷഹബാസ് അമൻ മികച്ച പിന്നണി ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരിബൈജുവാണ് മികച്ച ജനപ്രിയ ചിത്രം.110 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി ജൂറിക്ക് മുന്‍പിലെത്തിയത്.
മറ്റു അവാർഡുകൾ
മികച്ച തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍
മികച്ച ഗാനരചയിതാവ്- പ്രഭാ വര്‍മ്മ
മികച്ച സംഗീത സംവിധായകൻ- എം കെ അര്ജുൻ
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍
മികച്ച കലാസംവിധായകൻ- സന്തോഷ് രാമൻ
മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
മികച്ച കഥാകൃത്ത്: എം എ നിഷാദ്
ഗായകൻ: ഷഹബാസ് അമൻ
ക്യാമറ: മനേഷ് മാധവ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍