അത് വെറുമൊരു സെറ്റ് മാത്രം…! ആദിയിലെ പ്രണവിന്റെ വീട് കാണാം

March 13, 2018

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആദി..ജീത്തു ജോസഫ് കഴയെഴുതി സംവിധാനം ചെയ്ത ചിത്രം പോയ വർഷത്തെ ഏറ്റവും മികച്ച ഹിറ്റായി മുന്നേറുകയാണ്.50 കോടിയിലധികം കളക്ഷൻ നേടിയ ആദി, ഒരു നവാഗത  നായകന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡും ഇതിനോടകം തന്നെ സ്വന്തവുമാക്കിയിരുന്നു.

ആദിത്യ മോഹൻ എന്ന   അഭ്യാസിയായ യുവാവായാണ് പ്രണവ് ചിത്രത്തിൽ അഭിനയിച്ചത്.മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാഹസിക ആക്ഷൻ രംഗങ്ങളും പാർകൗർ രംഗങ്ങളും ചിത്രത്തെ കേരളത്തിലുടനീളം ഒരു തരംഗമാക്കുകയായിരുന്നു.എന്നാൽ ‘ആദി’യിൽ പ്രണവും ഷറഫുദ്ധീനും താമസിക്കുന്ന വീടിനായി ഒരുക്കിയ സെറ്റിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കലാ സംവിധായകൻ സാബു റാമിന്റെ നേതൃത്വത്തിൽ എറണാകുളത്തെ ത്രീ ഡോട്ട്സ്  സ്റ്റുഡിയോയിലാണ് ഈ കൃത്രിമ വീട് നിർമിച്ചത്.  ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ പകുതിയിലധികം  ഭാഗങ്ങളും  ചിത്രീകരിച്ചത്.