ഇന്ദ്രൻസിനെ മികച്ച നടനാക്കിയ ‘ആളൊരുക്ക’ത്തിന്റെ ടീസർ പുറത്തിറങ്ങി..

March 9, 2018

മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസിന് 2017 ലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രശസ്ത മാധ്യമ പ്രവർത്തകനായ വി സി അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തിൽ പപ്പു പിഷാരടി എന്ന ഓട്ടൻ തുള്ളൽ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്.മകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ അന്തഃ സംഘർഷങ്ങൾ അവിസ്മരണീയമായി അവതരിപ്പിച്ചുവെന്ന ജൂറി അംഗങ്ങളുടെ അഭിപ്രായം അന്വർത്ഥമാക്കുന്നതാണ് ട്രെയിലറിലെ ഇന്ദ്രൻസിന്റെ പ്രകടനം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലും മികച്ച നടനുള്ള അവസാന വട്ട മത്സരത്തിനുണ്ടായിരുന്നെങ്കിലും പപ്പു പിഷാരടിയായി ജീവിച്ചു കാണിച്ച ഇന്ദ്രൻസിന്റെ അഭിനയ മികവിന് മുൻപിൽ മറ്റുള്ളവയെല്ലാം വഴിമാറുകയായിരുന്നുവെന്നും ജൂറി അംഗങ്ങൾ പറഞ്ഞിരുന്നു.ട്രെയ്‌ലർ കാണാം