നടൻ നീരജ് മാധവ് വിവാഹിതനാകുന്നു…

March 12, 2018

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി  മാറിയ നീരജ് മാധവ്  വിവാഹിതനാകുന്നു.കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രിൽ 2 ന് കോഴിക്കോട് വച്ചാണ് വിവാഹം.

രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ബഡി എന്ന ചിത്രത്തിലൂടെ 2013 ലാണ് നീരജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രം ദൃശ്യത്തിൽ നീരജ് അവതരിപ്പിച്ച  മോനിച്ചൻ എന്ന കഥാപാത്രം  ഏറെ പ്രേക്ഷക ശ്രദ്ധ  നേടിയിരുന്നു.പിന്നീട് അപ്പോത്തിക്കിരി, സപ്തശ്രീ തസ്‌കര, വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മികച്ച ഡാൻസർ കൂടിയായ നീരജ് വടക്കൻ സെൽഫിയിൽ നൃത്ത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാരത നാട്യം, ചെണ്ട എന്നിവയും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള നീരജ് ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിച്ചു.