1000 കോടിയിൽ ആമിർ ഖാന്റെ ‘മഹാഭാരതം’ ഒരുങ്ങുന്നു.! നിർമ്മാണ പങ്കാളിയായി റിലയൻസും

March 21, 2018

1000 കോടിയുടെ ഭീമമായ മുതൽമുടക്കിൽ  മഹാഭാരത കഥയുമായി ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്റ്റ് ആമിർഖാൻ എത്തുന്നു. മഹാഭാരതം  തന്റെ സ്വപ്ന പദ്ധതിയാണെന്നും ചിത്രത്തിൽ ശ്രീകൃഷ്ണന്റെ വേഷം ചെയ്യാനാണ് ആഗ്രഹമെന്നും  ആമിർഖാൻ നേരെത്തെ വെളിപ്പെടുത്തിയിരുന്നു..തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ശീലമുള്ള ആമിർഖാൻ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.

1000 കോടി ബഡ്ജെറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിർമാണ പങ്കാളിയാകാൻ മുകേഷ് അംബാനിയുടെ റിലയൻസും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു ബ്രഹ്മാണ്ഡ ചിത്രമായി മഹാഭാരതത്തെ  പ്രേക്ഷകരിലെത്തിക്കാനാണ് ആമിർഖാൻ പദ്ധതിയിടുന്നത്.

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മഹാഭാരതം എന്ന പേരിൽ മലയാളത്തിലും ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നുണ്ട്.ഭീമന്റെ വേഷത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രവും 1000 കോടിയുടെ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.ബി ആർ ഷെട്ടിയാണ് ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ‘മഹാഭാരതം’ നിർമ്മിക്കുന്നത്.