ബിടെക്ക്കാരി ഒരു കാര്യം മനസ്സിലാക്കിക്കോ..ഇത് ബൈക്കല്ല ബുള്ളറ്റാണ്: ‘ക്യാപ്റ്റനി’ലെ നീക്കം ചെയ്ത രംഗം കാണാം

March 22, 2018

ഇന്ത്യൻ ഫുട്ബോളിന് കേരളം സമ്മാനിച്ച വിഖ്യാത കളിക്കാരൻ വിപി സത്യന്റെ ജീവിതം പറഞ്ഞ സിനിമയായിരുന്നു പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. ഫുട്ബോൾ ലോകത്ത് വിസ്മയം തീർത്ത വി പി സത്യൻ എന്ന പ്രതിഭാ ധനനായ കാൽപ്പന്തുകളിക്കാരന്റെ  മൈതാനത്തിനു  പുറത്തെ ജീവിതമാണ് ‘ക്യാപ്റ്റ’നിലൂടെ പ്രജേഷ് സെൻ വരച്ചു കാട്ടിയത്. ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.ജയസൂര്യയും അനു സിത്താരയും  ചേർന്നഭിനയിച്ച രംഗമാണ് ഇപ്പോൾ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.