ഷാരുഖിന് വീഡിയോ ഗെയിം,സൽമാൻ ഖാന് പെർഫ്യുമുകൾ; ബോളിവുഡ് താരങ്ങളുടെ അമ്പരപ്പിക്കുന്ന ഭ്രമങ്ങൾ..!

March 16, 2018

വിവിധ തരം  ക്രേസുകൾ ഉള്ളവരാണ് ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും.കാറുകൾ മുതൽ വീഡിയോ ഗെയിമുകൾ വരെ നീളുന്ന ബോളിവുഡ് സൂപ്പർ താരങ്ങളുടെ ഭ്രമങ്ങൾ എന്തൊക്കെയാണെന്നറിയാൻ ആരാധകർ എന്നും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ബോളിവഡിലെ മലയാളിയായ വിദ്യാ ബാലന് സാരികളോടാണ് ഏറ്റവും പ്രിയം. ഒട്ടുമിക്ക ആഘോഷങ്ങളിലും സാരി ധരിച്ചെത്താറുള്ള വിദ്യാ ബാലന്റെ കയ്യിൽ  ലോകോത്തര ഡിസൈനേഴ്സിന്റെതുൾപ്പടെ 800 ൽ അധികം സാരികളുണ്ടെന്നാണ് വിവരം.ഉറങ്ങുമ്പോൾ പോലും സാരി  ധരിക്കാനാണ് തനിക്കിഷ്ടമെന്നു വരെ വിദ്യാ ബാലൻ ഒരിക്കൽ പറയുകയുണ്ടായി.

ബോളിവുഡിൽ നിന്നും ഹോളിവൂഡിലെത്തിയ പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങളോടാണ് ഭ്രമം. അമ്പത് ജോഡിയിലധികം ജീന്‍സും പ്രമുഖ ബ്രാന്‍ഡുകളായ ക്രിസ്ത്യന്‍ ലബോട്ടിൻ, ജിമ്മി ചൂ എന്നിവയുടേതുള്‍പ്പടെ 120 ജോഡി ചെരുപ്പുകളുമാണ് പ്രിയങ്കാ ചോപ്രയുടെ ശേഖരത്തിലുള്ളത്.ഇവയ്‌ക്കെല്ലാം പുറമെ വ്യത്യസ്ത ഡിസൈനുകളിലുള്ള 300 ലധികം കണ്ണടകളും താരം വാങ്ങിക്കൂട്ടിയിട്ടുണ്ട്.


ബോളിവുഡിന്റെ മസിൽ മാൻ സൽമാൻ ഖാന് പെർഫ്യുമുകളോടാണ് പ്രണയം.വിലയേറിയ പെർഫ്യുമിന്റെ ഗന്ധത്തിലൂടെ സൽമാൻ ഖാൻ സെറ്റിലെത്തിയ വിവരം മനസ്സിലാക്കാനാകുമെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ളവരുടെ അഭിപ്രായം.

ബോളിവുഡിന്റെ പ്രണയ നായകൻ ഷാരൂഖ് ഖാൻ ഒരു വീഡിയോ ഗെയിം ഭ്രാന്തനാണ്.കൊട്ടാര സദൃശ്യമായ വീടിലെ ഒരു നില മുഴുവൻ വീഡിയോ ഗെയിം കളിക്കാനായി സജ്ജീകരിച്ചിരിക്കുകയാണ് കിംഗ് ഖാൻ. വീഡിയോ ഗെയിം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഭ്രമം ഗാഡ്ജെറ്റ്സിനോടും ജീൻസിനോടുമാണ് .1500 ലധികം ജീൻസുകളാണ് ഷാരൂഖിന്റെ ശേഖരത്തിലുള്ളത്.

സൈഫ് അലി ഖാന്റെ ഭാര്യയും ബോളിവുഡിന്റെ പ്രിയങ്കരിയുമായ കരീന കപൂറിന് ചെരുപ്പുകളോടാണ് ഭ്രമം. ലോകത്തര ബ്രാൻഡുകളുടെ 100 ലധികം  ജോഡി  വിലയേറിയ ചെരുപ്പുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.ഗ്ലാമർ സുന്ദരി ബിപാഷയ്ക്ക് വാച്ചുകളോടാണ് പ്രണയം.

ഇതിനു പുറമെ വൃത്തിയിൽ അമ്പരപ്പിക്കുന്ന കണിശത പുലർത്തുന്ന താരങ്ങളും ബോളിവുഡിൽ ഉണ്ട്.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവർക്ക് വൃതിയിലാണ് ഭ്രമം. ബോളിവുഡിൽ തരംഗമായിക്കൊണ്ടരിക്കുന്ന സണ്ണി ലിയോണാണ് ഇക്കൂട്ടരിൽ പ്രമുഖ. ഓരോ 20 മിനുട്ടിനിടയിലും സ്വന്തം കാലുകൾ വൃത്തിയാക്കികൊണ്ടിരിക്കുക എന്നതാണ് സണ്ണി ലിയോണിന്റെ ഹോബി.വൃത്തിയിൽ വിട്ടുവീഴ്ച്ചയില്ലാത്ത മറ്റൊരു താരമാണ് പ്രീതി സിന്റ.. ഉപയോഗിക്കുന്ന ബാത്റൂമും പരിസരവും ഒരു പൊടി പോലും ഇല്ലാത്ത വിധം വൃത്തിയായിരിക്കണമെന്നാണ് പ്രീതി സിന്റയുടെ താല്പര്യം.