സംഭവമാകാനൊരുങ്ങി ദിലീപിന്റെ ‘കമ്മാര സംഭവം’; ടീസർ കാണാം

March 28, 2018

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ ‘കമ്മാര സംഭവം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദിലീപിന്റെ കരിയറിലെ ഏറ്റവു വലിയ ചിത്രമായ കമ്മാര സംഭവത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.കമ്മാരന്റെ വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളുടെ കഥയാണ്  ചിത്രത്തിന്റെ ഇതിവൃത്തം.

കണ്ണഞ്ചിപ്പിക്കുന്ന  ദൃശ്യങ്ങളും  ശബ്ദവിന്യാസങ്ങളുമായി പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന ടീസറുമായാണ് കമ്മാര സംഭവം ടീസർ എത്തിയിരിക്കുന്നത്.  ദിലീപ് അവതരിപ്പിക്കുന്ന കമ്മാരന്റെ മൂന്നു കാലഘട്ടങ്ങളിലെ തികച്ചും വ്യത്യസ്തങ്ങളായ മൂന്നു ഗെറ്റപ്പുകളും ടീസറിൽ കാണാം. ചിത്രത്തിൽ 95 വയസ്സുള്ള വൃദ്ധനാകാൻ വേണ്ടി ദിവസവും 6 മണിക്കുറോളമാണ് ദിലീപ്  മേക്ക്ആപ്പിനായി ചിലവഴിച്ചത്.  ദിലീപിന് പുറമെ തമിഴ് നടൻ സിദ്ധാർഥും  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രൻസ്,  ബോബി സിംഹ നമിത പ്രമോദ്, ശ്വേതാ മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്..ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ രാമലീലക്ക് ശേഷം സമാനമായ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായി  കമ്മാര സംഭവവും മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 20 കോടിയിലേറെയാണ്.ടീസർ കാണാം..