ടോവിനോ ചിത്രം ‘തീവണ്ടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദുൽഖർ സൽമാൻ

March 7, 2018


ടോവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ച് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.
”ഭാവിയിൽ മകന്‍ വലിയ സംവിധായകനായി മാറുമെന്ന പ്രതീക്ഷയിലായിരിക്കാം മാതാപിതാക്കള്‍ അവനു ഫെല്ലിനിയെന്നു പേരിട്ടത് . സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. എന്റെ അടുത്ത സുഹൃത്തായായ ടോവിനോയും സംയുക്ത മേനോനും അഭിനയിക്കുന്ന ഫെല്ലിനിയുടെ പ്രഥമ സംവിധാന സംരംഭമായ തീവണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നു. തീവണ്ടിയുടെ ടീമിനു എല്ലാ ആശംസകളും നേരുന്നു.”-ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു
ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത് വിനി വിശ്വലാലാണ്.ടോവിനോയ്ക്കൊപ്പം സംയുക്ത മേനോന്‍, സൂരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, സൈജു കുറുപ്പ്എ, ഷമ്മി തിലകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്