ഇന്ത്യയിലെ ആദ്യ സൈക്കിൾ സ്റ്റണ്ട് ചിത്രം എന്ന ഖ്യാതിയുമായി ‘നോൺസെൻസ്’ വരുന്നു.

March 12, 2018

ബി എം എക്സ് സൈക്കിൾ റേസിന്റെ പശ്ചാത്തലത്തിൽ നവാഗതനായ എം സി ജിതിൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നോൺസെൻസ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു.ബൈസിക്കിൾ മോട്ടോർ ക്രോസ് എന്നറിയപ്പെടുന്ന എം എം എക്സ് റേസിലൂടെ കഥ പറയുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ്നോൺസെൻസ്.

റിനോഷ് ജോർജ്ജ് നായകനായെത്തുന്ന ചിത്രത്തിൽ ഫെബിയ മാത്യുവാണ് നായികയായെത്തുന്നത്…ജോണി സാഗരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോണി സാഗരികയാണ് ചിത്രം നിർമിക്കുന്നത്.പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രത്തിൽ ലാലു അലക്‌സ്, കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട്, അ്‌നില്‍ നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു. കഴിഞ്ഞ ആഗസ്റ്റിൽ   പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസാണ്  നോൺസെൻസ് എന്ന പുതുമയാർന്ന ചിത്രവുമായി ഒരു പിടി യുവ പ്രതിഭകൾ മലയാള സിനിമാ ലോകത്തെത്തുന്ന വിവരം പ്രഖ്യാപിച്ചത്