ഹോളി ആഘോഷിച്ച് ‘ഒരു അഡാർ ലവ്’ ടീം- കിടിലൻ ടീസർ കാണാം

March 3, 2018

സൂപ്പർ ഹിറ്റ് ഗാനത്തിനും വാലന്റൈൻ ടീസറിനും ശേഷം  മറ്റൊരു സ്പെഷ്യൽ ടീസറുമായി  ഒരു അഡാർ ലവ് ടീം.  വർണങ്ങളുടെ ആഘോഷമായ ഹോളി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ ടീസറുമായെത്തിയാണ് ഒരു അഡാർ ലവിലെ   താരങ്ങൾ  പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് .. വർണങ്ങൾ വാരി വിതറി ഹോളി ആഘോഷിക്കുന്ന റോഷനെയും പ്രിയ വാര്യരെയുമെല്ലാം ടീസറിൽ കാണാം..

നേരെത്തെ ചിത്രത്തിലെ മാണിക്യ മലരായ പൂവി… എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ കണ്ണിറുക്കൽ രംഗങ്ങളുമെല്ലാം അന്തർ ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്ന ഗാനം  ഫെബ്രുവരി 9 നു പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം ഇതിനോടകം തന്നെ നാലു കോടിയിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടത്. ചിത്രത്തിന്റെ വാലന്റൈൻ ടീസറും സൂപ്പർ ഹിറ്റായിരുന്നു.