മലയാളികളുടെ ലാലേട്ടനും ഹ്യുമേട്ടനും കണ്ടു മുട്ടിയപ്പോൾ..!

March 28, 2018

നാലു വർഷങ്ങൾക്ക് മുൻപ് ഇയാൻ എഡ്വേർഡ് ഹ്യു൦ എന്ന കാനേഡിയൻ കാൽപന്തുകളിക്കാരൻ  മലയാളികളെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചിതമായിരുന്നു.എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മഞ്ഞപ്പടയുടെ ചങ്കിടിപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിര താരമായി ഹ്യു൦  എത്തിയതോടെ കഥയാകെ മാറി മറിയുകയായിരുന്നു.ആ ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട് ഹ്യു൦ എന്ന അസ്സൽ കാനഡക്കാരൻ മലയാളികളുടെ സ്വന്തം ഹ്യുമേട്ടനായി മാറി..പിനീട് കൊൽക്കത്തയിലേക്ക് കൂടുമാറിയെങ്കിലും ഹ്യുമേട്ടനെ ജീവന് തുല്യം സ്നേഹിക്കുകയായിരുന്നു  മലയാളികൾ.കേരളവും  മലയാളികളുടെ സ്നേഹവും ഒടുവിൽ ഹ്യുമേട്ടന്റെയും മനസ്സ് കീഴടക്കിയതോടെ താരം നാലാം സീസണിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയായിരുന്നു. മലയാളികളുടെ ഓരോ ആഘോഷങ്ങളിലും ഒരു ‘പക്കാ’ ഹ്യുമേട്ടനായി കൂടെ നിന്ന ഇയാൻ ഹ്യു൦ കുടുംബവുമൊത്ത് കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള പദ്ധതിയിലാണ്.

ഇപ്പോൾ മലയാളികളുടെ സ്വന്തം ലാലേട്ടനെ കണ്ട സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് ഹ്യുമേട്ടൻ വാർത്തകളിലെ താരമായിരിക്കുന്നത്. ഒടിയൻ  ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഹ്യു൦  ലാലേട്ടനെ സന്ദർശിച്ചത്.

‘ഇത് വലിയൊരു അനുഗ്രഹമാണ്..കുറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ലാലേട്ടനെ കാണാൻ സാധിച്ചു.. ” മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഹ്യു ൦  ഫേസ്ബുക്കിൽ കുറിച്ചു.