അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാരം; സന്തോഷം പങ്കുവെച്ച് ഇന്ദ്രൻസ്

March 8, 2018

2017 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. മികച്ച നടനുള്ള അന്തിമ ലിസ്റ്റിൽ ഇതിന് മുൻപ് രണ്ടു തവണ തന്റെ പേര് വന്നിരുന്നു.അന്ന്  തനിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നുവെങ്കിലും ലഭിച്ചില്ല.അതിനാൽ തന്നെ ഇത്തവണ ഒട്ടും പ്രതീക്ഷ വെച്ചു പുലർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാതെ ലഭിച്ച വലിയ ബഹുമതിയിൽ അതിയായ സന്തോഷമുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

”ഞാന്‍ ഒരു പുതിയ ആളാണ്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. മികച്ച സുഹൃത്ത് ബന്ധങ്ങള്‍ സിനിമയിലുണ്ട്. അതിനാല്‍, എന്നെ തേടി നല്ല സിനിമകള്‍ ഇനിയും വരുമെന്ന് ഉറപ്പുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ ഇനിയും താല്‍പര്യമുണ്ട്.വലിയ സിനിമകളുടെ ഇടയിൽ ഇങ്ങനൊയൊരു പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്..”-ഇന്ദ്രൻസ് മാധ്യമങ്ങളോടായി പറഞ്ഞു.മധ്യപ്രവർത്തകനായ വി സി അഭിലാഷ് രചനയും സംവിധാനവും നിർവ്വഹിച്ച  ‘ആളൊരുക്ക’ത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.