ത്രീഡി മികവോടെ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു..!

March 15, 2018


ബോക്സ്ഓഫീസിൽ  തരംഗം തീർത്ത ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ഇത്തവണ ത്രീഡി ദൃശ്യ മികവോടെയാണ് യുവാക്കളുടെ ഹരമായ ഷാജി പാപ്പനും  കൂട്ടരും തീയേറ്ററുകളിലെത്തുക.ആട് 2 വിന്റെ  നൂറാം ദിനാഘോഷ ചടങ്ങുകളിക്കിടയിലാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് ഇറങ്ങുന്നുവെന്ന കാര്യം നിർമ്മാതാവായ വിജയ് ബാബു വെളിപ്പെടുത്തിയത്.

മമ്മൂട്ടി,ബാലചന്ദ്രമേനോൻ,ലാൽ ജോസ്, ജയസൂര്യ എന്നിവർ ചേർന്ന് ആട് 3 യുടെ ടൈറ്റിൽ ലോഗോയും പുറത്തിറക്കി.ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ്  തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി.അടുത്ത വർഷം ക്രിസ്മസ് റിലീസായിട്ടായിരിക്കും ആട് 3 പ്രേക്ഷകർക്കു മുൻപിലെത്തുകയെന്ന്  വിജയ് ബാബു പറഞ്ഞു. ആട് സീരീസിലെ അബു എന്ന ഹിറ്റ് കഥാപാത്രം അവതരിപ്പിച്ച സൈജു കുറുപ്പാണ് ത്രീഡി ചിത്രമെന്ന ആശയം മുന്നോട്ട് വെച്ചത്. ഷാജി പാപ്പനായി വീണ്ടും സ്‌ക്രീനിലെത്താൻ കഴിയുന്നതിൽ  അതിയായ സന്തോഷമെന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു.