ബാഹുബലിക്ക് ശേഷം രാജമൗലി വീണ്ടും! രാംചരണും ജൂനിയർ എൻടിആറും നായകർ

March 20, 2018

ബോക്സ് ഓഫീസിൽ വിപ്ലവം സൃഷ്ട്ടിച്ച ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം  ഇന്ത്യൻ സിനിമയിൽ വിസ്മയം തീർക്കാൻ രാജമൗലി വീണ്ടുമെത്തുന്നു. രണ്ടു സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ രാംചരണും ജൂനിയർ എൻ ടി ആറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഭാഗമായി രാംചരണും    ജൂനിയർ എൻ ടി ആറും ലോസ് ആഞ്ചലീസിലാണുള്ളത്..ചിത്രത്തിന്റെ ഫോട്ടോഷോട്ടിനായാണ് രാജമൗലിക്കൊപ്പം ഇരുവരും അമേരിക്കയിലെത്തിയിരിക്കുന്നത്.

ചിത്രത്തിലെ നായികയായി സാമന്ത സ്‌ക്രീനിലെത്തും.രാജമൗലിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ പിതാവ് വിജയേന്ദ്ര പ്രസാദാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്.തെലുങ്കിൽ ഒരുക്കുന്ന ചിത്രം മലയാളമടക്കമുള്ള നിരവധി തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.