കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങി

March 2, 2018

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കുട്ടനാടൻ മാർപാപ്പാ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.. താമരപ്പൂ തേൻ കുറുമ്പ് എന്ന് തുടങ്ങുന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബനും ശാന്തികൃഷ്ണയും ചേർന്നുള്ള രസകരമായ രംഗങ്ങളും സംഭാഷണങ്ങളുമാണ് പ്രധാന സവിശേഷത. ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ  കുഞ്ചാക്കോ ബോബന് പുറമെ ശാന്തികൃഷ്ണ, അദിതി രവി, സലിം കുമാർ ,അജു വർഗീസ്, ധർമജൻ ബോൾഗാട്ടി സൗബിൻ ഷാഹിർ, രമേശ് പിഷാരടി , ടിനി ടോം  എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജീവ് ആലുങ്കലിൻറെ വരികൾക്ക് രാഹുൽ രാജാണ് സംഗീതമൊരുക്കുന്നത്.  ജാസി ഗിഫ്റ്റാണ് താമരപ്പൂ തേൻ കുറുമ്പ് എന്ന ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം കേൾക്കാം.