അനശ്വര നടൻ ജയന്റെ ജീവിതം സിനിമയാകുന്നു…

March 10, 2018

മലയാളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷൻ ഹീറോ എന്ന് നിസ്സംശയം പറയാവുന്ന അനശ്വര നടൻ ജയന്റെ ജീവിതം സിനിമയാകുന്നു..ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് അകാലത്തിൽ പൊലിഞ്ഞു പോയ ജയൻ എന്ന അതുല്യ നടനെ വീണ്ടും അഭ്രപാളികളിലെത്തിക്കുന്നത്.’സ്റ്റാർ സെലിബ്രേറ്റിംഗ് ജയൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർണമായും ഒരു ബയോപിക്ക് ഗണത്തിൽ പെടുത്താവുന്ന ചിത്രമാണോ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.
പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ജയന്റെ ജീവിതം പറയുന്ന സിനിമ ഒരുക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ജോണി സാഗരികയാണ് ചിത്രം നിർമ്മിക്കുന്നത്.തന്റെ സ്വത സിദ്ധമായ ആക്ഷൻ വൈഭവം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ജയൻ കോളിളക്കം എന്ന ചിത്രത്തിലെ സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്റർ അപടത്തിലാണ് മരണമടയുന്നത്. 1980 നവംബർ 16 ന് 41 വയസ്സിൽ മരണമടയുമ്പോൾ 125 ചിത്രങ്ങളിൽ ജയൻ തന്റെ അഭിനയ വൈഭവവുമായി നിറഞ്ഞു നിന്നിരുന്നു.