സഖാവ് അലക്സായി മമ്മൂട്ടി; ‘പരോൾ’ ടീസർ കാണാം.

March 10, 2018

സഖാവ് അലക്സ് എന്ന കർഷകനായി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പരോളിന്റെ ടീസർ പുറത്തിറങ്ങി. യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി കുടുംബ പ്രേക്ഷകർക്കായി ചിത്രം സമർപ്പിച്ചുകൊണ്ടാണ് ടീസർ പുറത്തിറിക്കിയിരിക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകനായ  ശരത് സന്ദിത്താണ് ചിത്രത്തിൻറെ സംവിധായകൻ. സഖാവ് അലക്സിന്റെ വിപ്ലവവും ജയിൽവാസവും തീക്ഷണമായ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുനത്.കർഷകനായ ഒരു സാധാരണക്കാരന്റെ   ജീവിതത്തില്‍  നടക്കുന്ന അപ്രതീക്ഷിതമായി സംഭവ വികാസങ്ങളെ   ഇതിവൃത്തമാക്കിയൊരുക്കുന്ന   ‘പരോളി’നു വേണ്ടി തിരക്കഥയൊരുക്കിയത് അജിത് പൂജപ്പുരയാണ്.

സിദ്ദിഖ്,ലാലു അലക്‌സ്,  സുധീര്‍ കരമന,സുരാജ് വെഞ്ഞാറമൂട്, അശ്വിന്‍ കുമാര്‍,  ഇര്‍ഷാദ്, കൃഷ്ണകുമാര്‍, കലാശാര ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയയും ഇനിയയുമാണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് ചിത്രം നിർമിക്കുന്നത്.. മാർച്ച് 31 ന്  പരോൾ തീയേറ്ററുകളിലെത്തും.