‘ടോണിക്കുട്ടൻ’ പാട്ടുമായി ‘മോഹൻലാൽ’ ടീസർ പുറത്തിറങ്ങി..

March 26, 2018

മീനുക്കുട്ടിയെന്ന കടുത്ത മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന സാജിദ് യഹിയ ചിത്രം ‘മോഹൻലാലി’ൻറെ  പുതിയ ടീസർ പുറത്തിറങ്ങി . മോഹൻലാലിനെ ജീവനു തുല്യം സ്നേഹിക്കുന്ന മീനുക്കുട്ടിയായി മഞ്ജു വാര്യരാണ് സ്‌ക്രീനിലെത്തുന്നത്. മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രമായ നമ്പർ 20 മദ്രാസ് മെയിലിൽ ഇന്നസെന്റ് പാടിയ അഴകാന നീലി വരും എന്ന നർമ്മം നിറഞ്ഞ ഗാനത്തിന്റെ റെമിക്സുമായാണ് ടീസർ എത്തിയിരിക്കുന്നത്.

മുഴു നീള കോമഡി ചിത്രമായ ‘മോഹൻലാലി’ൽ മഞ്ജു വാര്യർക്ക് പുറമെ  ഇന്ദ്രജിത്ത്,  സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലെത്തിയ നടന വിസ്മയം മോഹൻലാലിൻറെ സിനിമ ജീവിതവും അദ്ദേഹത്തോട് ചെറുപ്പം മുതലേ കടുത്ത ആരാധന കാത്തു സൂക്ഷിക്കുന്ന പെൺകുട്ടിയുടെയും കഥയാണ് മോഹൻലാൽ എന്ന ചിത്രം പറയുന്നത്.ടീസർ കാണാം