ഗ്രാഫിക്സിൽ ‘പുലിമുരുകനെ’യും പിന്നിലാക്കാൻ ‘നീരാളി’…! റീലീസ് തിയ്യതി പ്രഖ്യാപിച്ചു..

March 21, 2018

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ മോഹൻലാൽ ചിത്രം ‘നീരാളി’ ജൂലായ് 14 നു തീയേറ്ററുകളിലെത്തും.ചെറിയ ബഡ്ജറ്റിൽ പ്ലാൻ ചെയ്ത് ബിഗ്ബഡ്ജറ്റ് ചിത്രമായി മാറിയ ‘നീരാളി’ ഗ്രാഫിക്സിന്റെ കാര്യത്തിൽ പുലിമുരുകനെയും കടത്തിവെട്ടുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ഗ്രാഫിക്സ് ‘നീരാളി’യിലേതാകുമെന്നും ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യ വിസ്മയങ്ങളാകും ചിത്രത്തിൽ പ്രേക്ഷകർ കാണാൻ പോകുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നത്.

സംവിധായകൻ അജോയ് വർമ്മയുടെ നേതൃത്വത്തിൽ മുംബൈയിൽ എഡിറ്റിംഗ് വർക്കുകൾ പൂർത്തീകരിച്ചു കഴിഞ്ഞ ചിത്രത്തിൽ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വിഎഫ്എക്സ് ഉപയോഗിക്കുന്നുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.ഒരു ശരാശരി മലയാള സിനിമ നിർമ്മിക്കാനാവശ്യമായ തുകയോളം മുടക്കിയാണ്  ‘നീരാളി’യിലെ ഗ്രാഫിക്സ് ഒരുക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്. ഒരു ട്രാവൽ സ്റ്റോറിയായ നീരാളി അഡ്വെഞ്ചര്‍ ത്രില്ലറാണെന്ന് സംവിധായകന്‍ അജോയ് വര്‍മ  നേരെത്തെ വെളിപ്പെടുത്തിയിരുന്നു.നാദിയാ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്…