മലയാളത്തിലെ ആദ്യ ജിഫ് പോസ്റ്ററുമായി ‘ഒരായിരം കിനാക്കളാൽ’

March 14, 2018

മലയാളത്തിലെ ആദ്യ ജിഫ് പോസ്റ്ററുമായി  ഒരായിരം കിനാക്കളാൽ എന്ന ചിത്രം. പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രമായ ഒരായിരം കിനാക്കളാണ്  ജിഐഎഫ് ഫോർമാറ്റിലുള്ള മലയാള സിനിമയിലെ  ആദ്യ കാരക്ടർ പോസ്റ്റർ  പുറത്തിറക്കിയത്.

യുകെയിൽ നിന്നും കേരളത്തിലെത്തി കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ശ്രീറാം എന്നെ കഥാപാത്രത്തെയാണ് ബിജു മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുദ്ദുഗൗ  എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശാരു  പി  വർഗീസാണ് ചിത്രത്തിലെ നായിക.

”ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ  ഒരുപാട് സ്വപ്നങ്ങളുടെ കഥയാണിത്. അനേകം സ്വപ്നങ്ങളുമായി ജീവിക്കുകയും ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി കുറുക്കുവഴികൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന നിരവധി ആളുകളെ നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം”സന്ദർഭിക ഹാസ്യവുമായി പ്രേക്ഷകനെ ചിരിപ്പിക്കുന്ന ഒരു കോമഡി ത്രില്ലറായിരിക്കും ഒരായിരം കിനാക്കളാൽ എന്ന ചിത്രം.- സംവിധായകൻ പ്രമോദ് മോഹൻ പറഞ്ഞു.