പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

March 3, 2018

‘ആദി’ക്ക് ശേഷം താര പുത്രൻ പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു..സൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയാണ്പുതിയ  പ്രണവ്  ചിത്രം സംവിധാനം ചെയ്യുന്നത്.ദിലീപ് നായകനായെത്തിയ രാമലീല നിർമ്മിച്ച ടോമിച്ചൻ മുളകുപാടം തന്നെയാണ്  മുളകു പാടം ഫിലിംസിന്റെ ബാനറിൽ അരുൺ ഗോപിയുടെ രണ്ടാമത്തെ  ചിത്രവും നിർമിക്കുന്നത്.

നായകനായി അരങ്ങേറിയ ‘ആദി’ പോയ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായതിന്റെ സന്തോഷം പങ്കിടുന്ന വേളയിലാണ് പ്രണവ് മോഹൻലാൽ  പുതിയ ചിത്രവുമായെത്തുന്നത്. മലയാള പ്രേക്ഷകർ ഇന്നോളം കണ്ടിട്ടില്ലാത്ത അതിസാഹസികമായ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. പുനർജ്ജനി എന്ന ചിത്രത്തിലൂടെ ബാല താരമായെത്തി മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ   പ്രണവ് തന്റെ പുതിയ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ വിശ്വാസം..